ജില്ലയെ കുറിച്ച്

2011ലെ സെൻസസ് കണക്കനുസരിച്ച് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയിൽ 7.56 ശതമാനം കണ്ണൂർ ജില്ലയിലാണ്. 25.23 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ ഗ്രാമീണ മേഖലയിൽ നിന്നുള്ളത്‌ 8.82 ലക്ഷം പേരും നഗരപ്രദേശങ്ങളിൽ നിന്നുള്ളത് 16.41 ലക്ഷം പേരും ആണ് . 0-6 വയസ്സിനിടയിലുള്ള കുട്ടികളുടെ ജനസംഖ്യ 274318 ആണ്. ഇത് ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 10.87 ശതമാനം വരും. ജില്ലയിലെ ഗ്രാമീണ ജനസംഖ്യ 34.95 ശതമാനവും നഗര ജനസംഖ്യ 65.05 ശതമാനവുമാണ്.

വിഭാഗം അളവ്
വിസ്തീര്‍ണം : 2,966 km²
ജനസംഖ്യ : 25.23 lakhs
കാലാവസ്ഥ : humid climate
മഴ : 3438 mm(Annual)
ശരാശരി ഉയര്ന്ന താപനില : 35° Celsius
ശരാശരി താഴ്ന്ന താപനില : 20° Celsius